ആറ്റിങ്ങൽ: എ.എ.‌ഡബ്ലിയു.കെ ജില്ലാ പ്രതിനിധി സമ്മേളനം നാളെ രാവിലെ 9ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും.മാമം റോയൽ ക്ലബിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് തിരുവല്ലം രമണൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന ട്രഷറർ സുധീർ മേനോൻ മുഖ്യപ്രഭാഷണവും സംസ്ഥാന സെക്രട്ടറി ഗോപൻ കരമന സംഘടനാ വിശദീകരണവും തിരുവനന്തപുരം എൻഫോയ്സ്മെന്റ് എ.എം.വി.ഐ.ആർ.ടി.ഒ വിജേഷ്.വി ട്രാഫിക് ബോധവത്കരണവും സംഘടനയും നിമയവും എന്ന വിഷയത്തിൽ സംസ്ഥാന ആർബിട്രേഷൻ ചെയർമാൻ പി.രവീന്ദ്രൻ നായരും സംഘടനാ അവലോകനം മുൻ സംസ്ഥാന പ്രസിഡന്റ് എം.രാജഗോപാലൻ നായരും ലഹരി വിരുദ്ധ ബോധവത്കരണം രാധാകൃഷ്ണൻ കുന്നുംപുറവും നിർവഹിക്കും.ജില്ലാ സെക്രട്ടറി എസ്.ശ്രീകുമാർ ദേവരാഗം റിപ്പോർട്ടും ജില്ലാ ട്രഷറർ ജി.ബാലകൃഷ്ണൻ നായർ കണക്കും അവതരിപ്പിക്കും.ജില്ലാ ജോയിന്റ് സെക്രട്ടറി മനേഷ് ആറ്റിങ്ങൽ സ്വാഗതവും വൈസ് പ്രസിഡന്റ് ശിവരാജൻ നെടുമങ്ങാട് നന്ദിയും പറയും.