പൂവച്ചൽ:എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരെ അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 14,​15 തീയതികളിൽ വാഹന പ്രചാരണ ജാഥ നടത്തും.14ന് രാവിലെ അഴിക്കോട് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ജാഥാ ക്യാപ്ടൻ ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാറിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്യും.വൈകിട്ട് വെള്ളനാട് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും.15ന് രാവിലെ 8.30ന് കട്ടയ്ക്കോട് നിന്നാരംഭിക്കുന്ന ജാഥ കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6ന് കുറ്റിച്ചലിൽ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം എം.ലിജു ഉദ്ഘാടനം ചെയ്യും.കരകുളം കൃഷ്ണപിള്ള,​നെയ്യാറ്റിൻകര സനൽ,​വിതുര ശശി,​കെ.എസ്.ശബരീനാഥൻ,​ബി.ആർ.എം.ഷെഫീർ,​എസ്.ജലീൽ മുഹമ്മദ്,​വി.ആർ.പ്രതാപൻ,​കുറ്റിച്ചൽ വേലപ്പൻ,​എസ്.ഇന്ദുലേഖ ,​ജാഥാ മാനേജർ വെള്ളനാട് ജ്യോതിഷ് കുമാർ,​ജാഥാ ക്യാപ്ടൻ ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിക്കും.