
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല,ഐ.സി.ടി അക്കാഡമി,നെസ്റ്റ് എൻജിനിയറിംഗ് ട്രാൻസ്ഫോർമേഷൻ കമ്പനി എന്നിവ ചേർന്ന് നടത്തുന്ന ഡിജിറ്റൽ യൂത്ത് ഹാക്കത്തോൺ വൈസ് ചാൻസലർ ഡോ. സിസാ തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ഇതിലൂടെ സാങ്കേതിക നൈപുണ്യവും പരിജ്ഞാനവും തെളിയിക്കാം. ആദ്യ ഘട്ടത്തിലെ വിജയികൾക്കും രണ്ടും മൂന്നും ഘട്ടങ്ങളിലെ മികച്ച ഫൈനലിസ്റ്റുകൾക്കും നെസ്റ്റ് ഡിജിറ്റലിൽ ജോലി ലഭിക്കും. ഒരുലക്ഷം,അരലക്ഷം,35000രൂപ എന്നിങ്ങനെ മൂന്ന് സമ്മാനങ്ങളുമുണ്ട്. 13വരെ അപേക്ഷിക്കാം.