പൂവാർ: കുലശേഖരം ശ്രീ മൂകാംബിക മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ അരുമാനൂർ കെ.ബാഹുലേയൻ സ്മാരക സാംസ്കാരിക സമിതി, പൂവാർ വ്യാപാരി വ്യവസായി സമിതി, പൂവാർ ഈഗോ ഗൈസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവരും സംയുക്തമായി കാൻസർ ബോധവത്കരണവും, സൗജന്യ അൾട്രാസൗണ്ട് സ്കാനിംഗും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. പൂവാർ ഗവ.എൽ.പി സ്കൂളിൽ 11ന് രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാമ്പ് എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനംം ചെയ്യും. കുലശേഖരം ശ്രീമൂകാംബിക മെഡിക്കൽ കോളേജ് കാൻസർ വിഭാഗം ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ.കെ.എൽ.ജയകുമാറിന്റെ സാന്നിദ്ധ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യ ദേവൻ, പഞ്ചായത്ത് അംഗം സുനില ഖാദർ,കെ.ബാഹുലേയൻ സ്മാരക സാംസ്കാരിക സമിതി സെക്രട്ടറി ജാഫർ പി.പൂവാർ തുടങ്ങിയവർ സംസാരിക്കും. ഫോൺ: 9447892076, 9400279511,8137951005.