പാങ്ങോട്:തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പ് കടിയേറ്റു.മൈലമൂട് വെള്ളയദേശം ദീപ ഭവനിൽ വിജയമ്മയെയാണ് (65) പാമ്പ് കടിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വെള്ളയദേശം വാർഡിൽ ജോലി ചെയ്യുമ്പോഴാണ് സംഭവം.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.