
വെള്ളറട: സി.പി.എം വെള്ളറട ഏരിയ കമ്മിറ്റി അംഗവും മുൻ കുന്നത്തുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന വി. ബാലചന്ദ്രൻ നായർ അനുസ്മരണ ദിനാചരണം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമയുടെ അനാവരണവും ആനാവൂർ നിർവഹിച്ചു. വി. ബാലചന്ദ്രൻ നായർ സാംസ്കാരിക സമിതിയാണ് പ്രതിമ സ്ഥാപിച്ചത്. സി.കെ.ഹരീന്ദ്രൻ എം.എൽ.എ, വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ.ശശി, പാറശാല ഏരിയ സെക്രട്ടറി അഡ്വ.എസ്. അജയകുമാർ, പ്രൊഫ.വി. കാർത്തികേയൻ നായർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.