jillakanvantion

ആറ്റിങ്ങൽ : ട്രിവാൻഡ്രം ഡിസ്ട്രിക്ട് കയർ വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ കൺവെൻഷൻ ടീച്ചേഴ്സ് സംഘം ഹാൾ ( മണമ്പൂർ ഗോപൻ നഗർ ) കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ ഉദ്ഘാടനം ചെയ്തു.കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ്‌.ബി .ഇടമന അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൾകുമാർ, അഫ്സൽ കണിയാപുരം,എം.എ.കബീർ,വി.അജയകുമാർ എന്നിവർ സംസാരിച്ചു.യൂണിയൻ ഭാരവാഹികളായി അഫ്സൽ കണിയാപുരം (പ്രസിഡന്റ്) ,മനോജ്.ബി .ഇടമന (ജനറൽ സെക്രട്ടറി),അഡ്വ.വി.അജയകുമാർ (ഖജാൻജി),വക്കം മോഹൻദാസ്,സുനിൽ മുരുക്കുംപുഴ (വൈസ് പ്രസിഡന്റുമാർ ),എം.എ.കബീർ,തിരുവല്ലം ഗോപാലകൃഷ്ണൻ (സെക്രട്ടറിമാർ ) എന്നിവരടങ്ങുന്ന 21അംഗ മാനേജിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.