
തിരുവനന്തപുരം: വനാശ്രിത സമൂഹത്തിനായി വായനശാലകൾ സ്ഥാപിക്കുന്ന വനം വകുപ്പിന്റെ പദ്ധതിയിലെ ആറാമത്തെ വായനശാല തിരുവനന്തപുരം പോട്ടമാവ് ആദിവാസി ഊരിൽ പ്രവർത്തനം തുടങ്ങി. അഡി.പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി.കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. നെടുമങ്ങാട് ഗവ.കോളേജ് പ്രിൻസിപ്പൽ ഡോ.അലക്‌സിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.പോട്ടോമാവ് വനസംരക്ഷണ സമിതി പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സജ്ജയൻ കുമാർ നിർവഹിച്ചു. തിരുവനന്തപുരം ഡി.എഫ്.ഒ കെ.ഐ.പ്രദീപ് കുമാർ സന്നിഹിതനായി.സംസ്ഥാന വനം വികസന ഏജൻസിയുടെ സഹകരണത്തോടെ വനം വകുപ്പാണ് 'കതിർ' എന്ന പേരിൽ വായനശാലകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. പോട്ടമാവ് ആദിവാസി വനസംരക്ഷണ സമിതി ഓഫീസിൽ പ്രവർത്തിക്കുന്ന വായനശാലയിൽ 1,300 പുസ്തകങ്ങളാണ് തുടക്കത്തിലുള്ളത്. ജില്ലയിലെ കോട്ടൂർ ആദിവാസി ഊരിലും വനം വകുപ്പ് വായനശാലകളും അക്കാഡമിക ശൃംഖലകളും ആരംഭിച്ചു.