പാലോട്:ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ജില്ലയിലെ നൂറു കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന തൊഴിലാളി സദസും ആദരവും നാളെ വൈകിട്ട് 4 ന് പാലോട് നടക്കും.കോൺഗ്രസിന്റെ മുതിർന്ന വനിതാ നേതാവ് അന്നമ്മ തോമസ് ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രശസ്തരായ വരെ ആദരിക്കും. ഐ.എൻടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം അഖിലേന്ത്യാ സെക്രട്ടറി പാലോട് രവി ഉദ്ഘാടനം ചെയ്യും.