ആറ്റിങ്ങൽ: ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ കായിക മത്സരങ്ങൾ മണ്ണൂർഭാഗം കാമ്പസിൽ ഇന്ന് നടക്കും. രാവിലെ 9.30ന് പി.ടി.എ പ്രസിഡന്റ് ശങ്കർ.ജിയുടെ അദ്ധ്യക്ഷതയിൽ എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലും സായിയുടെ സതേൺ റീജിയണൽ മേധാവിയുമായ ഡോ.ജി.കിഷോർ ഉദ്ഘാടനം ചെയ്യും. ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാൻ എസ്.ജ്യോതിസ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.വിജയികൾക്ക് സമ്മാനദാനം ആ​റ്റിങ്ങൽ പൊലീസ് സ്‌​റ്റേഷൻ ഇൻസ്‌പെക്ടർ തൻസീം അബ്ദുൽ സമദ് നിർവഹിക്കും. ജ്യോതിസ് ഗ്രൂപ്പ് ട്രസ്​റ്റംഗവും ഡയറക്ടർ ബോർഡ് അംഗവുമായ സന്തോഷ്.വി ആശംസപ്രസംഗം നടത്തും. സ്‌കൂൾ പ്രിൻസിപ്പൽ ഡോ.നിഷ എസ്.ധരൻ സ്വാഗതവും, കായികാദ്ധ്യാപകൻ മിഥുൻ എം.എസ്. നന്ദിയും പറയും.