
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ എല്ലാ കാര്യങ്ങളിലും ആധികാരിക രേഖയായി യു.ഡി ഐ.ഡി കാർഡ് (യുണിക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡ്) മതിയെന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ വ്യക്തത വരുത്തി ഉത്തരവിറക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ. കേന്ദ്ര സർക്കാർ ഉത്തരവുണ്ടായിട്ടും പല സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും യു.ഡി ഐ.ഡി കാർഡ് അംഗീകരിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്.