നെടുമങ്ങാട്:ആനാട് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിദ്യാഭ്യാസ ദിനാചരണ പരിപാടി ഇന്ന് രാവിലെ 10ന് കൊല്ലാ ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളിൽ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശൈലജ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലംകാവ് അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.വിദ്യാഭ്യാസ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.