തിരുവനന്തപുരം: മഹിളാ ജനതാദൾ (എൽ.ജെ.ഡി) സംസ്ഥാന സമിതി 10,11 തീയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാന ദ്വിദിന ക്യാമ്പ് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാർ ഉദ്ഘാടനം ചെയ്യും.മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ഒ.പി.ഷീജ അദ്ധ്യക്ഷത വഹിക്കും.സാമൂഹിക, രാഷ്ട്രീയ, അധികാര രംഗങ്ങളിൽ സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരിക,സ്ത്രീപക്ഷ ബോധം സൃഷ്ടിക്കുക,വ്യക്തിത്വ വികസനവും നേതൃത്വ പാടവവും വളർത്തിയെടുക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.