b

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി അഭിഭാഷകനായ എസ്.എസ് ജീവൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബോർഡ് സെക്രട്ടറി എസ്.ഗായത്രീ ദേവി സത്യവാചകം ചൊല്ലി കൊടുത്തു. മന്ത്രി ജി.ആർ.അനിൽ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്ത ഗോപൻ, ബോർഡ് അംഗം പി.എം.തങ്കപ്പൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. ജീവനക്കാർ അദ്ദേഹത്തിന് സ്വീകരണം നൽകി.