1

നെയ്യാറ്റിൻകര: അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടികൂടി.തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്ന് പിക്കപ്പ് വാനിൽ കൊണ്ടുവന്ന 50 കിലോ വീതം തൂക്കം വരുന്ന 30 ചാക്ക് പ്ലാസ്റ്റിക്ക് കവറുകളാണ് കണ്ടെത്തിയത്. കൂടാതെ 3 കർട്ടൻ ബോക്സ് പടക്കം,10 കർട്ടൻ ബോക്സ് ഫുഡ് കണ്ടെനറുകൾ, 3 പ്ലാസ്റ്റിക്ക് ചാക്കുകളിലായി പ്രിന്റിംഗ് പ്ലേറ്റുകളും കണ്ടെത്തി.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ.എസ്.കെയുടെ നിർദ്ദേശപ്രകാരം എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ആർ.ബിനോയ്,പ്രിവന്റീവ് ഓഫീസർ എസ്.ബിജു,സിവിൽ എക്സൈസ് ഓഫീസർ രാജേഷ്.ആർ.എസ് തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി. പിടിച്ചെടുത്ത സാധനങ്ങൾ നഗരസഭയ്ക്ക് കൈമാറിയതായി എക്സൈസ് അധികൃതർ അറിയിച്ചു.