തിരുവനന്തപുരം: കേരള സർവകലാശാല അത്‌ലറ്റിക് മീറ്റിൽ മാർ ഇവാനിയോസിന്റെ കുതിപ്പ് തുടരുന്നു. 87 പോയിന്റുകളാണ് 33 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കോളേജിന്റെ കീശയിലായത്. ആലപ്പുഴ എസ്.ഡി കോളേജും പുനലൂർ എസ്.എൻ കോളേജും 41 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇ മൂന്നാമതായി.പുരുഷ വിഭാഗം 4-100 റിലേയിൽ മാർ ഇവാനിയോസ്, എസ്.ഡി കോളേജ് ആലപ്പുഴ, കൊല്ലം ടി.കെ.എം എന്നീ കോളേജുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വനിതാ വിഭാഗത്തിൽ എൽ.എൻ.സി.പി.ഇ കാര്യവട്ടം, കൊല്ലം എസ്.എൻ, ആലപ്പുഴ എസ്.ഡി കോളേജുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. മിക്സഡ് വിഭാഗത്തിൽ മാർ ഇവാനിയോസ്, കൊല്ലം എസ്.എൻ, ആലപ്പുഴ എസ്.ഡി കോളേജുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.