
വിതുര:സർക്കാരിന്റെ ലഹരിവിരുദ്ധബോധവൽക്കരണപരിപാടിയുടെ സന്ദേശം ഉൾക്കൊണ്ട് തൊളിക്കോട് മലയടി വിനോബാനികേതൻ യു.പി.എസിൽ ലഹരിക്കെതിരെ കാൽപ്പന്താരവം സംഘടിപ്പിച്ചു.അദ്ധ്യാപകരും,വിദ്യാർത്ഥികളും
പി.ടി.എ പ്രതിനിധികളും പങ്കെടുത്തു.വിജയം കാൽകീഴിലാക്കി തോൽവിയെ അകറ്റുന്ന ഫുട്‌ബാൾ സമീപനത്തെ പിൻപറ്റിനല്ലചിന്തയും ശീലങ്ങളുംമുറുകെ പിടിച്ച് ലഹരിയെ അകറ്റിനിർത്താം എന്ന സന്ദേശമാണ് കാൽപ്പന്താരവത്തിലൂടെ സ്‌കൂൾ മുന്നോട്ടുവച്ചത്.സ്‌കൂൾ പി.ടി.എ പ്രസിഡന്റും മലയടി വാർഡ് മെമ്പറുമായ എസ്.എസ്.ബിനാതാമോൾ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് എസ്.സജി നേതൃത്വം നൽകി.