വിതുര: മരത്തിൽനിന്ന് കാൽവഴുതി വീണ് അകാലത്തിൽ പൊലിഞ്ഞ കല്ലാർ മൊട്ടമൂട് വിജയവിലാസത്തിൽ വിജയൻകാണിക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി.നെടുമങ്ങാട് എക്സൈസ് പ്രിവന്റീവ് ഓഫീസറായിരുന്ന വിജയൻകാണിക്ക് മുഖ്യമന്ത്രിയുടെ ഗുഡ്സ് സർവ്വീസ് മെഡൽലഭിച്ചിട്ടുണ്ട്.പൊൻമുടി സീതാക്ഷേത്രംട്രസ്റ്റ്കമ്മിറ്റി പ്രസിഡന്റായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് വിജയൻകാണി വീട്ടുവളപ്പിലെ മരുതുമരത്തിൻെറ ശിഖരം മുറിക്കാൻ കയറിയത്.പിടിവിട്ട് നിലത്തുവീണ വിജയൻകാണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ഉടൻ ആംബുലൻസിൽ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി .വിജയൻകാണിയുടെ നിര്യാണത്തിൽ അടൂർപ്രകാശ് എം.പി,ജി.സ്റ്റീഫൻ എം.എൽ.എ,ഡി.കെ.മുരളി എം.എൽ.എ, കെ.എസ്.ശബരിനാഥൻ,സി.പി.ഐ സംസ്ഥാനകൗൺസിൽ അംഗം മീനാങ്കൽ കുമാർ,കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷഫീർ,വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,സി.പി.ഐ അരുവിക്കരമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,കല്ലാർ വാർഡ്മെമ്പർ സുനിത,കല്ലാർഅജിൽ, ശ്രീകണ്ഠൻനായർ,ആദിവാസി മഹാസഭ സംസ്ഥാനപ്രസിഡൻറ് മോഹനൻത്രിവേണി,ആദിവാസികാണിക്കാർ സംയുക്തസംഘം സംസ്ഥാനപ്രസിഡന്റ് മേത്തോട്ടം പി.ഭാർഗ്ഗവൻ, സെക്രട്ടറി പൊൻപാറ കെ.രഘു എന്നിവർ അനുശോചിച്ചു.