തിരുവനന്തപുരം; ക്രൈസ്റ്റ് നഗർ സ്കൂളിൽ ക്രിസ്മസ്, സ്കൂൾ വാർഷികാഘോഷം 'ക്രിസ് എസ്ട്രല്ല' എന്ന പേരിൽ സംഘടിപ്പിച്ചു. ഫാ.വിൻസെന്റ് മാർ പൗലോസ് ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജരും പ്രിൻസിപ്പലുമായ ഫാ. പോൾ മങ്ങാട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി വി.ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.ഹിമാചൽ നാടൻ പാട്ടിലൂടെ ശ്രദ്ധേയയായ കുമാരി ദേവിക എസ്.എ സംസാരിച്ചു.ഫ്ളവേഴ്സ് ടോപ്സിങ്ങർ ഫസ്റ്റ് റണ്ണറപ്പായ ക്രൈസ്റ്റ് നഗർ സ്കൂൾ വിദ്യാർത്ഥി കുമാരി ആൻബൻസൻ ഗാനാലാപനം നടത്തി.വൈസ് പ്രിൻസിപ്പൽ ഫാ.ടിന്റോ പുളിഞ്ചുവള്ളിൽ,സ്കൂൾ ഹെഡ്മാസ്റ്റർ എ.സുരേഷ്,അക്കാഡമിക് കോ-ഓർഡിനേറ്റർ ആനി ഇഗ്നേഷ്യസ് എന്നിവർ പങ്കെടുത്തു.കൺവീനർമാരായ താരാ ഗോപിനാഥ്,നിധിദേവ്,ആര്യാകൃഷ്ണ എന്നിവർ നേതൃത്വം നൽകി.
-