വർക്കല: അയന്തി സ്‌നേഹ റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം 25ന് ഉച്ചയ്ക്ക് 2 മുതൽ ദളവാപുരം അഞ്ചുമൂർത്തി ക്ഷേത്രത്തിനു സമീപം നടക്കും. 2.30ന് വാർഷിക പൊതയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും.വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാസുന്ദരേശൻ ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡന്റ് എസ്.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ഡി.വൈ.എസ്.പി പി.നിയാസ്,എസ്.എച്ച്.ഒ എസ്.സനോജ്,ഫോറം ഓഫ് അസോസിയേഷൻ പ്രസിഡന്റ് ഡോ.പി.ചന്ദ്രമോഹൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും.ബ്ലോക്ക് പഞ്ചായത്തംഗം രജനിഅനിൽ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.ലീന,മനോജ് രാമൻ,ചെറുന്നിയൂർ ഗ്രാമപഞ്ചായത്തംഗം എസ്.ചന്തുരാജ്,സ്‌നേഹ റീഡേഴ്സ് ക്ലബ് സെക്രട്ടറി കെ.ജോസ് എന്നിവർ സംസാരിക്കും.അസോസിയേഷൻ സെക്രട്ടറി സിനു.എസ്.എസ് സ്വാഗതവും ട്രഷറർ എസ്.വിജിലാൽ നന്ദിയും പറയും.