തിരുവനന്തപുരം: രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിയുടെ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ലിംഗനിർണയം നടത്തിയ ബീജമാത്രകളുടെ വിതരണോദ്ഘാടനവും കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർ‌ഡും (കെ.എൽ.ഡി ) കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക്ക് ഹേർഡ് ബുക്ക് ' അഡാപ്റ്റിന്റെ ' പ്രവർത്തനോദ്ഘാടനവും 12ന് ഉച്ചയ്‌ക്ക് 2ന് മാസ്കോട്ട് ഹോട്ടലിലെ ഹാർമണി ഹാളിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാകും. ശശി തരൂർ എം.പി, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ദേശീയ ഗോപാൽരത്ന പുരസ്‌കാര ജേതാക്കളായ മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘത്തെ ചടങ്ങിൽ ആദരിക്കും.