kera

നെടുമങ്ങാട്:നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും,സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സമാപന സമ്മേളനം രാജ്യസഭാ അംഗം എ.എ.റഹീം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എസ്.സരേഷ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ശ്രീമതി,വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.ആർ.ചിത്രലേഖ,ബ്ലോക്ക് അംഗംങ്ങളായ വിജയൻ നായർ,കണ്ണൻ വേങ്കവിള,ശ്രീകുമാർ,പി.സുഷ,അനുജ,ബീനാജിത്ത് തുടങ്ങിയവർ പങ്കെടുത്തു.പനവൂർ ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.