തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ (കെ.എൽ.ആർ.എസ്.എ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ കെ.എൽ.ആർ.എസ്.എ മുൻ ജനറൽ സെക്രട്ടറി എം.മുരുകൻ ഉദ്ഘാടനം ചെയ്തു.റവന്യൂ വകുപ്പിലെ വില്ലേജ് ഓഫീസുകളിൽ ജോലി ചെയ്യുന്ന മുഴുവൻ കാഷ്വൽ സ്വീപ്പർമാരെയും പാർട്ട്ടൈം സ്വീപ്പർമാരായി നിയമിക്കുക, പുതിയ പാർട്ട് ടൈം തസ്തിക സൃഷ്ടിക്കുമ്പോൾ നിലവിൽ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നവർക്ക് മുൻഗണന നൽകുക മുതലായവയാണ് ആവശ്യങ്ങൾ. സംസ്ഥാന സെക്രട്ടറി മനോജ്കുമാർ, സംസ്ഥാന പ്രസിഡന്റ് എം.ജി.ആന്റണി തുടങ്ങിയവർ പങ്കെടുത്തു.