ആറ്റിങ്ങൽ:ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷിക പൊതുയോഗവും എസ്.എം. സി തിരഞ്ഞെടുപ്പും നടന്നു.ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു.വിജു കുമാർ വി. എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ അജിത .എസ്, വി എച്ച് .എസ്. ഇ പ്രിൻസിപ്പൽ എ . ഹസീന, ഹെഡ്മാസ്റ്റർ അനിൽകുമാർ കെ, സ്റ്റാഫ് സെക്രട്ടറി ഡോ. ബിനു എസ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി പി.ടി .എ പ്രസിഡന്റ് : വിജുകുമാർ.വി.എസ്,സലാഹുദ്ദീൻ.എ (എസ്.എം.സി ചെയർമാൻ ),മദർ പി.ടി.എ പ്രസിഡന്റ് സൗമ്യ .എൽ എന്നിവരെ തിരഞ്ഞെടുത്തു.