
വർക്കല: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരിൽ ഒളിയജൻഡകൾ നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കെ.എ.ടി.എഫ് വർക്കല ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ലിംഗ സമത്വവും യുക്തി ചിന്തകളും പ്രോത്സാഹിപ്പിക്കുക വഴി കൗമാരക്കാരായ കുട്ടികൾക്കിടയിൽ ധാർമികവും മൂല്യബോധവും നഷ്ടമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹ നന്മയ്ക്ക് എന്ന പ്രമേയത്തിൽ പാലച്ചിറ എച്ച്.എച്ച്.ടി.എം.യു.പി എസിൽ നടന്ന സമ്മേളനം വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം ലാജി ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി എം.എ റഷീദ് മദനി മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്വാമി വിശാലാനന്ദ അനുഗ്രഹ പ്രഭാഷണവും ഉപഹാര സമർപ്പണവും നടത്തി. 'പാഠ്യ പദ്ധതി പരിഷ്കരണം" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ നവസ് പത്തേക്കർ നേതൃത്വം നൽകി.പാലച്ചിറ എച്ച് .എച്ച്.ടി.എം.യു.പി.എസ് പ്രഥമ അദ്ധ്യാപകൻ എൻ.സുരേഷ് ഉപജില്ലാതല കലോത്സവ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.എ.ടി.എഫ് ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ,ഡി.ഷിബി വർക്കല,റഫീക്ക്,എ.സുലൈമാൻ,നാസർ കണിയാപുരം,അൻസാരി കാട്ടാക്കട,ഹാസുലുദ്ദീൻ,സൽമ.എം.ആർ.ഷൗക്കത്തലി നദ് വി,കെ.എ.ടി.എഫ് സബ് ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ഫൈസി,ഷമീം സ്വലാഹി തുടങ്ങിയവർ പങ്കെടുത്തു.