e

തിരുവനന്തപുരം; മഹിളാ ബാബു രചിച്ച ശ്രീനാരായണ ഗുരുദേവൻ, ശബരിമല ശ്രീ അയ്യപ്പൻ എന്നീ കൃതികളുടെ പ്രകാശനം പ്രസ് ക്ലബിൽ നടന്നു. പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ, ഗവ. മുൻ സ്പെഷ്യൽ സെക്രട്ടറി കെ.സുദർശനൻ എന്നിവർ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഡോ. പല്പു ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബു,ഡോ.രാജേന്ദ്രൻ പിള്ള എന്നിവർ ഗ്രന്ഥങ്ങൾ ഏറ്റുവാങ്ങി. പ്രഭാത് ജനറൽ മാനേജർ എസ്. ഹനീഫാ റാവുത്തറുടെ അദ്ധ്യക്ഷതയിൽ ഡോ.സി. ഉദയകല,സുധീർ ചടയമംഗലം, ജയൻ .സി. നായർ, പാലോട് വാസുദേവൻ നായർ, ഡോ. രമാ ഹരിദാസ്, ഉഷാ എസ്.നായർ, മഹിളാ ബാബു എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് മല്ലികാവേണുകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന കവിയരങ്ങ് എൻ.ആർ.സി. നായർ പരശുവയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ കവികൾ പങ്കെടുത്തു.