ആറ്റിങ്ങൽ:കടയ്ക്കാവൂർ എസ്.എസ്.നടനസഭയും പിറവി കലാകാരൻമാരുടെ കൂട്ടായ്മയും സംയുക്തമായി കൊച്ചുപ്രേമൻ അനുസ്മരണം സംഘടിപ്പിച്ചു.ചെക്കാലവിളാകം അഞ്ചുതെങ്ങ് കായൽ ടൂറിസം സംഘത്തിൽ നടന്ന ചടങ്ങിൽ നടനസഭ സെക്രട്ടറി ബി.എൻ.സൈജുരാജ് അദ്ധ്യക്ഷത വഹിച്ചു.നടനസഭ ഡയറക്ടർ കടയ്ക്കാവൂർ അജയബോസ്,നാടക നടൻ വക്കം മാധവൻ,എൽ.സ്കന്തകുമാർ,ആർട്ടിസ്റ്റ് വക്കം റഹിം,വനജബോസ്.പുഷ്പരാജൻ,സുനി പി.കായിക്കര,റെഫീക്ക ജവാദു,ജി.ബാബുക്കുട്ടൻ, അജയകുമാർ നെടുങ്ങണ്ട തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.പിറവി സെക്രട്ടറി എം.കെ.സുൽഫിക്കർ സ്വാഗതം പറഞ്ഞു.