മലയിൻകീഴ്: ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് ജിനേഷ് ഉൾപ്പെടെ എട്ടുപേർ പീഡിപ്പിച്ച സംഭവത്തിൽ ഇരയായ പെൺകുട്ടിയെ രക്ഷിതാക്കൾ തങ്ങളുടെ കുടുംബസ്ഥലമായ പുതുച്ചേരിയിലേക്ക് കൊണ്ടുപോകും. കുട്ടി കടുത്ത മാനസിക സംഘർഷത്തിലാണ്.

അവിടെ കുട്ടിക്ക് വിദഗ്ദ്ധ കൗൺസലിംഗ് നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള കുട്ടിയെ തിങ്കളാഴ്ച ബന്ധുക്കൾക്ക് കൈമാറും. അതിനുശേഷമാകും പുതുച്ചേരിയിലേക്ക് കൊണ്ടുപോവുക.അതേസമയം അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണുകൾ വിശദ അന്വേഷണത്തിനായി സൈബർ സെല്ലിന് കൈമാറി. ഫോണിൽ നിന്ന് മായ്ച്ചു കളഞ്ഞ വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കാനും കൂടുതൽ സ്ത്രീകളെ കുടുക്കിയോ എന്നറിയാനുമാണിത്. ജിനേഷിന്റെ വീഡിയോയിലുള്ള സ്ത്രീകളിൽ ആർക്കെങ്കിലും ലഹരി ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ അവരേയും പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.