yuva
Yu

കല്ലറ:നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് ഭരതന്നൂർ മൈലമൂട് ചെട്ടിയ കൊന്നക്കയം സഞ്ചു വിലാസത്തിൽ നന്ദ കുമാറിന്റെയും സന്ധ്യയുടെയും മകൻ സഞ്ചു (25) മരിച്ചു.വ്യാഴം രാത്രി 10ന് ഭരതന്നൂർ കരടിമുക്കിനു സമീപത്താണ് അപകടം. കുടുംബത്തോടെ കടയ്ക്കൽ ആഴന്തക്കുഴിയിലാണ് താമസം ഇവരുടെ മൈലാമൂട്ടിലെ പുരയിടത്തിന്റെ അതിർത്തി സംബന്ധിച്ച കാര്യങ്ങൾ ഒത്തു തീർപ്പാക്കാൻ എത്തി മടങ്ങുമ്പോഴാണ് അപകടം. ബൈക്കിൽ നിന്ന് തെറിച്ചു സമീപത്തെ കോൺക്രീറ്റ് തിട്ടയിൽ തലയടിച്ചു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.