
കല്ലറ: കെ.എസ്.ടി.എ പാലോട് സബ് ജില്ലയിൽ പൂർത്തീകരിച്ച കുട്ടിയ്‌ക്കൊരു വീടിന്റെ താക്കോൽ ദാനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.കല്ലറ ഗവ:വി.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിന് കെ.എസ്.ടി.എ സബ് ജില്ലാ പ്രസിഡന്റ് കെ.ആർ.ഷൈനി അദ്ധ്യക്ഷത വഹിച്ചു.കുട്ടികൾക്കുളള പഠനോപകരണങ്ങളും , വീട്ടുപകരണങ്ങളും സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.വി.രാജേഷ് വിതരണം ചെയ്തു.അനിൽ നാരായണൻ സ്വാഗതം പറഞ്ഞു.കെ.പി.സന്തോഷ്കുമാർ,ആർ.മോഹനൻ നായർ,രാജ്കുമാർ,ആർ.ഷിബു,എച്ച്. ഷാജഹാൻ,ടി.വിജയൻ,ആർ.തസ്നിം എന്നിവർ സംസാരിച്ചു.ഡി.എസ്.ജിഷ്ണു ലാൽ നന്ദി പറഞ്ഞു.