
വെമ്പായം: നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിൽ പ്രതിഷേധിച്ച് വെമ്പായം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വാഹന പ്രചാരണ ജാഥ സമാപന സമ്മേളനം എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.വെമ്പായം ബ്ലോക്ക് പ്രസിഡന്റ് വെമ്പായം മനോജ് അദ്ധ്യക്ഷത വഹിച്ചു.ആനാട് ജയൻ,തേക്കട അനിൽ കുമാർ,മുനീർ,വെമ്പായം അനിൽ കുമാർ എന്നിവർ സംസാരിച്ചു.