വർക്കല: ശതാബ്ദിവർഷത്തിലെത്തുന്ന നാരായണഗുരുകുല പ്രസ്ഥാനത്തിന്റെ 72-ാമത് വാർഷിക കൺവെൻഷൻ 23 മുതൽ 29 വരെ നടക്കും. നാരായണഗുരുകുലത്തിന്റെ ഗൃഹസ്ഥശിഷ്യരുടെ കൂട്ടായ്മയായ പീതാംബര സൗഹൃദത്തിലെ അംഗങ്ങൾക്ക് ഒത്തുകൂടാനും തത്വവിചാരം നടത്താനുമുള്ള അവസരംകൂടിയാണിത്. ജിജ്ഞാസുക്കളായവർക്കെല്ലാം കൺവെൻഷനിൽ പങ്കെടുക്കാം. നാരായണഗുരുകുലത്തിന്റെ ശതാബ്ദിആഘോഷങ്ങളുടെ ഉദ്ഘാടനവും കൺവെൻഷനോടനുബന്ധിച്ച് നടക്കും. ഒരുവർഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്.
23ന് രാവിലെ 9ന് ഡോ.പീറ്റർമൊറാസ് (യു.എസ്.എ) പതാക ഉയർത്തും. 9.10ന് ഹോമം, ഉപനിഷത്ത് പാരായണം,സ്വാമി ത്യാഗീശ്വരന്റെ പ്രവചനം. 10ന് നാരായണഗുരുകുല അദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദ് കൺവെൻഷൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
ഡോ.സനൽമാധവ് (ഇംഗ്ലണ്ട്), ഡോ.പീറ്റർ ഓപ്പൻഹൈമർ എന്നിവർ സംസാരിക്കും. നടരാജഗുരു രചിച്ച
ലോകസമാധാനം ഏകാത്മകതാ ബോധംവഴി, നടരാജഗുരു - ഗുരുത്വത്തെ പുനഃപ്രതിഷ്ഠിച്ച ബ്രഹ്മജ്ഞാനി എന്നീ
ലേഖന സമാഹാരങ്ങൾ പ്രകാശനം ചെയ്യും. 11.30ന് സെമിനാറിൽ ഡോ.പ്രഭാവതി പ്രസന്നകുമാർ മോഡറേറ്ററായിരിക്കും. ഡോ.എസ്.കെ.രാധാകൃഷ്ണൻ, ഡോ.പി.കെ.സാബു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രാത്രി 7ന് പ്രാർത്ഥനായോഗം.
24ന് ഡോ.പി.കെ.പീതാംബരൻ രചിച്ച ഗുരുവിനോടൊപ്പം ഒരു സൗന്ദര്യലഹരി യാത്ര എന്ന പുസ്തകം പ്രകാശനം ചെയ്യും. 10.40ന് ഭാരതീയ ദർശനത്തെക്കുറിച്ചുളള സെമിനാറിൽ ഡോ.പി.സുഗീത മോഡറേറ്ററായിരിക്കും. ശ്രീഷാസന്തോഷ്, നിഷ.ടി.എസ്, ബീജാമധു, ലീലാമണി.കെ.പി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രാത്രി 7ന് ക്രിസ്മസ് ആഘോഷം. ഗുരുമുനി നാരായണപ്രസാദ്, സ്വാമി തത്വതീർത്ഥ എന്നിവർ സന്ദേശം നൽകും.
25ന് ഗുരു മുനിനാരായണപ്രസാദ് രചിച്ച ഏകാന്തവാസം എന്ന പുസ്തകം പ്രകാശനം ചെയ്യും. 10.40ന് നാരായണഗുരുദർശനത്തെ കുറിച്ചുളള സെമിനാറിൽ എസ്.രാധാകൃഷ്ണൻ മോഡറേറ്ററായിരിക്കും. ഡോ.റാണി.എസ്, രജികുമാർ.ടി.ആർ, അരുൺ.ഇ.ബി, എം.എസ്.പ്രസാദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രാത്രി 7ന് പ്രാർത്ഥനായോഗത്തിൽ ഗുരുമുനിനാരായണ പ്രസാദും സി.എച്ച്.മുസ്തഫ മൗലവിയും പ്രവചനം നടത്തും.
26ന് ഡോ.എസ്.ഓമന രചിച്ച Vedanda: The Science Of Consciousness എന്ന പുസ്തകം പ്രകാശനം ചെയ്യും. 10.40ന് സെമിനാറിൽ ഡോ.എസ്.ഓമന മോഡറേറ്ററായിരിക്കും. ഗീതാഗായത്രി, ജേക്കബ്ബ് ബി ജേക്കബ്ബ്, ഡോ.ആർ.സുഭാഷ്, സ്വാമിനി ത്യാഗീശ്വരി ഭാരതി
എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
27ന് നടരാജഗുരു രചിച്ച ബ്രഹ്മവിദ്യ: സർവ്വവിദ്യാപ്രതിഷ്ഠ എന്ന ഗ്രന്ഥത്തിന്റെ 4, 5 വാല്യങ്ങൾ പ്രകാശനം ചെയ്യും. 10.40ന് പാശ്ചാത്യദർശനത്തെക്കുറിച്ചുളള സെമിനാറിൽ ഡോ.ആർ.സുഭാഷ് മോഡറേറ്ററായിരിക്കും. ഡോ.ഷെറീനബാനു, സ്വാമി തന്മയ, ഡോ.രാധാറാണി.പി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രാത്രി 7ന് പ്രാർത്ഥനായോഗം.
28ന് സ്വാമി ത്യാഗീശ്വരൻ രചിച്ച മാധുര്യാനുഭവം എന്ന പുസ്തകം പ്രകാശനം ചെയ്യും. 10.40ന് സെമിനാറിൽ ഡോ.പി.കെ.സാബു മോഡറേറ്ററായിരിക്കും. ഡോ.ജെ.മഹിളാമണി സംസാരിക്കും. നിത്യപ്രകാശ്, ആർ.ഗുൽമേഷ്ചന്ദ്, മുഹമ്മദ് ആസിഫ്, അഖിലാബാബു, പൂർണ്ണകല്യാണി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 3.30ന് സഹവാസത്തിനെത്തിയവരുടെ സൗഹൃദസംഗമം. 7ന് പ്രാർത്ഥനായോഗം.
29ന് രാവിലെ 9ന് ഗുരുനാരായണഗിരിയിലേക്ക് ഗുരുകുല അന്തേവാസികളുടെ ശാന്തിയാത്ര. 9.30ന് ഹോമം, ഉപനിഷത്ത് പാരായണം, ഗുരുമുനി നാരായണപ്രസാദ് നൽകുന്ന നവവത്സരസന്ദേശം, 10.30ന് ഗുരുകുല സമ്മേളനത്തോടെ കൺവെൻഷൻ സമാപിക്കും.