ചിറയിൻകീഴ്: മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തിൽ ഗുരു നടത്തിയ വിഗ്രഹേതര പ്രതിഷ്ഠകളിൽ ഒന്നായ സത്യം,ധർമ്മം,ദയ,ശാന്തി എന്ന് ഫലകത്തിൽ ആലേഖനം ചെയ്ത സന്ദേശ പ്രതിഷ്ഠയുടെ 101-ാം വാർഷികം 22ന് നടക്കും. മതേതര കൂട്ടായ്മയായ ഗുരുദേവ ദർശന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുരുക്കുംപുഴ ഹൈസ്ക്കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പൊതുസമ്മേളനം, സുവനീർ പ്രകാശനം,101 പ്ലാവിൻ തൈകളുടെ വിതരണം എന്നിവ നടക്കും. ഇതോടനുബന്ധിച്ച് മുരുക്കുംപുഴ ഹൈസ്കൂളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇട വിളാകം (ചെയർമാൻ),അഡ്വ.ഷാജി സബാസ്റ്റ്യൻ, അശോകൻ,ജയചന്ദ്രൻ, വേലപ്പൻ (വൈസ് ചെയർമാന്മാർ),വിപിൻ മിരാൻഡ (കൺവീനർ), സുരേഷ് അമ്മൂസ്,ദീലീപ്,സുജാവുദ്ദീൻ,സുമ. എസ് (ജോയിന്റ് കൺവീനർമാർ) എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.