വാമനപുരം: ഡി.കെ.മുരളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി വിവിധ റോഡുകളുടെ നവീകരണത്തിന് 1 കോടി 60ലക്ഷം രൂപയുടെ ഭരണാനുമതിയായി.വാമനപുരം പഞ്ചായത്തിലെ കൈലാസത്തുകുന്ന് - അമ്പലമുക്ക് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി 30ലക്ഷം,പുല്ലമ്പാറ പഞ്ചായത്തിലെ തോപ്പിൽ - പുളിമൂട് റോഡ് നവീകരണത്തിന് 25 ലക്ഷം,നെല്ലനാട് പഞ്ചായത്തിലെ കോട്ടുകുന്നം - വാമനപുരം ആശുപത്രി ഏലാ റോഡിന് 25 ലക്ഷം,കല്ലറ പഞ്ചായത്തിലെ നീറമൺകടവ് - പ്ലാച്ചിക്കുന്ന് - കുറിഞ്ചിലക്കാട് റോഡിന് 20 ലക്ഷം,പാങ്ങോട് പഞ്ചായത്തിലെ ചെറ്റക്കടമുക്ക് - ശിവക്ഷേത്രം റോഡിന് 20 ലക്ഷം,പെരിങ്ങമ്മല പഞ്ചായത്തിലെ കൊച്ചുകലുങ്ക് - ഫോറസ്റ്റ് ബൗണ്ടറി റോഡ് കോൺക്രീറ്റ് 20 ലക്ഷം,ഇടവം - പടിഞ്ഞാറേക്കര റോഡ് കോൺക്രീറ്റിനായി 20 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.