തിരുവനന്തപുരം:ചെമ്പഴന്തി ആവുക്കുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡലവിളക്ക് മഹോത്സവം 25,26,27 തീയതികളിലായി നടക്കും. 25ന് രാവിലെ 8ന് സമ്പൂർണ ഗീതാപാരായണം,വൈകിട്ട് 4ന് കുലവാഴച്ചിറപ്പ്, 5.30ന് ഭജനാഞ്ജലി, 6.45ന് സോപാന സംഗീതം, 7.30ന് കനകച്ചിലങ്ക,രാത്രി 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 26ന് വൈകിട്ട് 5.30ന് ഗാനാർച്ചന, 7ന് ആദ്ധ്യാത്മി​ക പ്രഭാഷണവും വി​ദ്യാഭ്യാസ കാഷ് അവാർഡ് വി​തരണവും, രാത്രി​ 8ന് നൃത്തനൃത്യങ്ങൾ, 27ന് രാവി​ലെ 9ന് പുള്ളുവൻപാട്ട്, നാഗരൂട്ട്, 9.30ന് പൊങ്കാല പായസവഴിപാട്, 12പ് മണ്ഡലവി​ളക്ക് സദ്യ, വൈകി​ട്ട് 5.30ന് ഭജന, 6.45ന് സോപാന സംഗീതം,7.30ന് ഗാനമേള എന്നിവ നടക്കും.