
വർക്കല :ശ്രീനാരായണ കോളേജിലെ ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'റീസന്റ് ട്രെൻഡ്സ് ഇൻ എനർജി ആൻഡ് എൻവയൺമെന്റ്'എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടന്നു.രണ്ടു ദിവസങ്ങളിലായി നടന്ന സെമിനാർ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്,ടെക്‌നോളജി ആൻഡ് എൻവയൺമെന്റിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.നാലു ടെക്നിക്കൽ സെഷനുകളിലായി നടന്ന സെമിനാറിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത നിർവഹിച്ചു. കേരള സർവകലാശാല ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.സിബി.കെ.എസ് മുഖ്യ പ്രഭാഷണം നടത്തി.എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.എൽ.പ്രീതാ കൃഷ്ണ,ഡി.ബി.ടി കോർഡിനേറ്റർ ഡോ.ജെ.ലെജി,പി.ടി.എ വൈസ് പ്രസിഡന്റും പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ജി.ശിവകുമാർ എന്നിവർ സംസാരിച്ചു. വകുപ്പു മേധാവിയും സെമിനാർ കൺവീനറുമായ ഡോ.സജേഷ് ശശിധരൻ സ്വാഗതവും കോർഡിനേറ്റർ ഡോ.ആർ.രാജി നന്ദിയും പറഞ്ഞു. ആദ്യ ദിവസത്തെ ഒന്നാം ടെക് നിക്കൽ സെഷനിൽ 'ഫ്യുവൽ സെൽസ്' എന്ന വിഷയത്തിൽ ഡോ.സിബി.കെ.എസ് മുഖ്യ പ്രബന്ധം അവതരിപ്പിച്ചു.രണ്ടാം സെഷനിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.കെ.കെ.അനൂപ് ' ലേസർ സ്‌പെക്ട്രോസ് കോപി ഫോർ സ്‌പെയ്സ് എക്സ്‌പ്ലൊറേഷൻ' എന്ന വിഷയത്തിൽ മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. രണ്ടാം ദിവസത്തെ ഒന്നാം സെഷനിൽ അണ്ണാ യൂണിവേഴ്സിറ്റി ക്രിസ്റ്റൽഗ്രോത്ത് സെന്ററിലെ പ്രൊഫസറും യു.ജി.സിബി.എസ്.ആർ ഫാക്വൽറ്റി ഫെലോയുമായ ഡോ.എസ്.നാരായണ കൽക്കുറ 'റീസന്റ് ട്രെൻഡ്സ് ഇൻ എനർജി ആൻഡ് എൻവയൺമെന്റ്' എന്ന വിഷയത്തിൽ മുഖ്യ പ്രബന്ധാവതരണം നടത്തി. തിരുവനന്തപുരം സി.എസ്.ഐ.ആർ എൻ.ഐ.ഐ.എസ്.ടിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.രാഖി .ആർ.ബി നാലാമത്തെ സെഷനിൽ 'ദി വണ്ടറസ് വേൾഡ് ഓഫ് കാർബൺ നാനോ ട്യൂബ്സ് ' എന്ന വിഷയത്തിൽ മുഖ്യ പ്രബന്ധം അവതരിപ്പിച്ചു.