ആറ്റിങ്ങൽ: പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമങ്ങാട്ടേക്ക് പുതിയ റെയിൽപാത പരിഗണിക്കണമെന്ന് അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു. ലോക്സഭയിൽ ഉന്നയിച്ച സബ്‌മിഷനിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. റെയിൽവേ സൗകര്യമില്ലാത്ത അരലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയ റെയിൽപാത നിർമ്മിക്കുന്നതിനുള്ള പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടും സാദ്ധ്യതാ പട്ടികയിലുണ്ട്. അറുപതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള നെടുമങ്ങാട് ജില്ലയിലെ പ്രധാന പ്രമുഖ വാണിജ്യ കേന്ദ്രവുമാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് സർക്കാർ അനുകൂല നടപടി സ്വീകരിക്കണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു.