murukan-kattakada-nirvahi

കല്ലമ്പലം : പഠനത്തിലൂടെ ഡോക്ടറും എൻജിനിയറും ആയാലും ഇല്ലെങ്കിലും മനുഷ്യനാവുകയാണ് വേണ്ടതെന്ന് കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട.കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്കൂളിൽ കലാ കായിക പ്രതിഭകൾക്കുള്ള അനുമോദന വേദിയിൽ കൈരളി സർഗവേദിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.മജീഷ്യൻ ഷാജു കടയ്ക്കൽ കവിയുടെ മനസ്സു വായിച്ചത് കാണികളിൽ കൗതുകം പകർന്നു .ഉപജില്ല , ജില്ലാ കലാ കായിക മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.പി ടി എ പ്രസിഡന്റ് നിസാർ എം അദ്ധ്യക്ഷത വഹിച്ചു.സബ്ന.എ,നാദർഷ.എ,ആർ.കെ.രാജഗോപാലൻ നായർ,ആർ.കെ.ദിലീപ് കുമാർ,എ.വി.അനിൽകുമാർ, റെജു ശിവദാസ്,അമൽ ബാബു,പ്രഥമാദ്ധ്യാപിക ജി.എസ്.മിനി,സ്റ്റാഫ് സെക്രട്ടറി വിഷ്ണു.വി.ആർ തുടങ്ങിയവർ പങ്കെടുത്തു.