തിരുവനന്തപുരം: എസ്.എസ്.എൽ.സി,പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സപ്ലൈകോയിലെ ദിവസവേതനക്കാരടക്കമുള്ള എല്ലാ ജീവനക്കാരുടെയും മക്കൾക്ക് സപ്ലൈകോ എംപ്ലോയീസ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മെരിറ്റ് അവാർഡ് നൽകും. 18ന് വൈകിട്ട് 4ന് ധർമ്മാലയം റോഡിലുള്ള വെറ്ററിനേറിയൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അനുമോദിക്കുക. 'സപ്ലൈകോയും കമ്പോള ഇടപെടലും' എന്ന വിഷയത്തിൽ ചർച്ചയും നടക്കും.വിവരങ്ങൾക്ക് 9447251253, 9447661910 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ശശിധരൻ നായർ,ജനറൽ സെക്രട്ടറി ആക്കുളം മോഹനൻ എന്നിവർ അറിയിച്ചു.