
കല്ലമ്പലം : കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരം ജില്ല, കിളിമാനൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടും, സി.എച്ച്.എം.എം കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസ് ചാവർകോട് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി ഓറഞ്ച് ദ വേൾഡ് കാമ്പെയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കല്ലമ്പലം ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിയദർശിനി ഉദ്ഘാടനം ചെയ്തു.നാവായിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് സി.ഡി.പി.ഒ ഷജിലാ ബീവി സ്വാഗതവും, കരവാരം ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ ബേബി സജിനി നന്ദിയും പറഞ്ഞു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം ജിഹാദ്, കല്ലമ്പലം എസ്.ഐ മാരായ സുധീഷ് എസ് എൽ, ജയൻ ,സി.എച്ച് .എം. എം കോളേജ് സോഷ്യൽ വർക്ക് എച്ച്. ഒ. ഡി റീന തുടങ്ങിയവർ പ്രസംഗിച്ചു.