
വെഞ്ഞാറമൂട് :കടയിൽ സാധനങ്ങൾ വാങ്ങാനിറങ്ങിയ വൃദ്ധയ്ക്ക് ടോറസ് ലോറി കയറി ദാരുണാന്ത്യം.അമ്പലമുക്ക് കൊച്ചു കുന്നിൽ വീട്ടിൽ കരുണാകരൻ നാടാരുടെ ഭാര്യ ദാക്ഷായണി (79) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.50 ന് സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് അമ്പലംമുക്കിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ സമീപത്തെ ക്വോറിയിൽ നിന്ന് പാറയുമായി വന്ന ടോറസ് കയറിയിറങ്ങുകയായിരുന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ഇവർ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മക്കൾ : രവീന്ദ്രൻ , സോമൻ ,ഉഷ, ബിന്ദു, ലത.