
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച്
നവീകരിച്ച ലാബ് ഉദ്ഘാടനം ആശുപത്രി ലാബങ്കണത്തിൽ കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി . സുരേഷ്‌കുമാർ അദ്ധ്യക്ഷതവഹിച്ചു.
നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ മുഖ്യാതിഥിയായിരുന്നു .ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ബിനു,അഡ്വ.വിനോദ് കോട്ടു കാൽ,നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ കെ.കെ.ഷിബു , ജോസ് ഫ്രാങ്ക്ളിൻ ,എം.എ.സാദത്ത്,ആർ.അജിത,സി.പി.ഐ മണ്ഡലം സെക്രട്ടറി ആനന്ദ് കുമാർ,കൊടങ്ങാവിള വിജയകുമാർ,ആറാലുംമൂട് മുരളീധരൻ,തൊഴുക്കൽ സുരേഷ്,ആശുപത്രി സൂപ്രണ്ട് ഡോ.സന്തോഷ് കുമാർ.ആർ, സംഘാടകസമിതി സെക്രട്ടറി എൻ.എസ്.അജയകുമാർ എന്നിവർ പങ്കെടുത്തു.