വെമ്പായം: തെരുവ് നായ ശല്യത്താൽ വീർപ്പ് മുട്ടി ഒരു ഗ്രാമം. മാണിക്കൽ പഞ്ചായത്തിൽ കൊഞ്ചിറ പോംകുന്ന് നിവാസികളാണ് മാസങ്ങളായി ഈ ദുരിതം അനുഭവിക്കുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറു കണക്കിന് യാത്രക്കാർ യാത്ര ചെയ്യുന്ന റോഡിൽ കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കൾ ഭീഷണിയാണ്. നായ കുറുക്ക് ചാടി ഇരുചക്ര വാഹന യാത്രക്കാർ റോഡിൽ വീഴുന്നതും നിത്യസംഭവമാണ്.

രാത്രിയായാൽ കാട്ടുപന്നി കൂടി ഇറങ്ങി കാർഷിക വിളകൾ കൂടി നശിപ്പിക്കുന്നതോടെ ഇവിടെയുള്ളവരുടെ ജീവനും സ്വത്തിനും വരെ ഭീഷണിയാണ്. എത്രയും വേഗം അധികൃതരുടെ ഭാഗത്ത് നിന്ന് ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.