തിരുവനന്തപുരം: കുടുംബശ്രീ അംഗങ്ങൾ കൂടുതൽ പുതിയ സംരംഭങ്ങൾ ആരംഭിച്ച് മികച്ച വരുമാനമുണ്ടാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി.കുടുംബശ്രീയെ ആധുനികവത്കരിച്ച് കാലാനുസൃതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ ഹോട്ടൽ സംരംഭകരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംഗമത്തോടനുബന്ധിച്ച ശില്പശാല മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
മേലേ തമ്പാനൂർ ബി.ടി.ആർ മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബി.നജീബ് അദ്ധ്യക്ഷനായി. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ജനകീയ ഹോട്ടൽ സംരംഭകർ തുടങ്ങിയവരും പങ്കാളികളായി.