തിരുവനന്തപുരം: ആൾ ഇന്ത്യ പോസ്റ്റൽ ആൻഡ് ആർ.എം.എസ് പെൻഷണേഴ്സ് അസോസിയേഷൻ (എ.ഐ.പി.ആർ.പി.എ) അഖിലേന്ത്യാ കോൺഫറൻസ് 13,14 തീയതികളിൽ എ.കെ.ജി ഹാളിൽ നടക്കും.13ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.മന്ത്രി വി.ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, സി.ഐ.ടി.യു പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, എ.ഐ.ടി.യു.സി സെക്രട്ടറി എം.ജി.രാഹുൽ തുടങ്ങിയവർ പങ്കെടുക്കും.വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരത്തിലധികം പെൻഷൻകാർ പങ്കെടുക്കുമെന്ന് വർക്കിംഗ് ചെയർമാൻ എൻ.ചന്ദ്രശേഖരപിള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു