തിരുവനന്തപുരം: സമ്പൂർണ ഇ -സ്റ്റാമ്പിംഗ് നടപ്പിലാക്കുമ്പോൾ ഒരു ലക്ഷം വരെയുള്ള മുദ്രപത്രങ്ങൾ സ്റ്റാമ്പ് വെണ്ടർമാർ മുഖേന മാത്രമേ വിൽക്കുകയുള്ളൂവെന്ന് കേരള സ്റ്റാമ്പ് വെണ്ടേഴ്സ് യൂണിയൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ മന്ത്രി വി.എൻ.വാസവന്റെ ഉറപ്പ്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാൻ നിലവിലുള്ള സമ്പ്രദായം തുടരും. സംഘടനയുടെ മറ്റ് ആവശ്യങ്ങൾ ട്രഷറി ഡയറക്ടറും ഭാരവാഹികളുമായി ചർച്ചചെയ്തു പരിഹരിക്കാനും മന്ത്രി നിർദ്ദേശിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കിളിയല്ലൂർ മണി, ജോയിന്റ് സെക്രട്ടറി കിള്ളിപ്പാലം രാജൻ, ആർ.ബി.ഗിരീഷ്, സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ. ദേവസ്യ,​ സെക്രട്ടറി എൻ.കെ. അബ്ദുൾ നാസർ, ടി.സി.പ്രഭാകരൻ, പി.കെ.എസ്. തങ്ങൾ, ബേബി മാത്യു കാവുങ്കൽ, നികുതി വകുപ്പ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, രജിസ്ട്രേഷൻ ഐ.ജി തുടങ്ങിയ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.