photo

പാലോട്: പഠനത്തോടൊപ്പം കൃഷിയും പഠനവിഷയമാക്കി സംസ്ഥാന സർക്കാരിന്റെ നിരവധി ബഹുമതികൾ നേടിയ നന്ദിയോട് എസ്.കെ.വി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ കൃഷിയിൽ പുതുചരിത്രം കുറിക്കുന്നു.പാലോട് ആറ്റുകടവ് സുരേന്ദ്രന്റെ കൃഷിയിടത്തിലാണ് സ്‌കൂളിലെ കൃഷിപാഠം അംഗങ്ങളുടെ നേതൃത്വത്തിൽ നടീൽ ഉത്സവം സംഘടിപ്പിച്ചത്.നന്ദിയോട് കൃഷി ഓഫീസർ പി.അതിഭ,മാതൃകാ കർഷകൻ ശ്രീജിത്ത് പവ്വത്തൂർ എന്നിവർ നേതൃത്വം നൽകി.നന്ദിയോട് എസ്.കെ.വി സ്‌കൂളിലെ കൃഷിപാഠം അംഗങ്ങളായ ആലാപ് ,ആദിയ,അഭിനന്ദ,നവിൻ, അഷിത, വൈടൂര്യ,പി.ടി.എ പ്രസിഡന്റ് എ.എസ്.ബിനു,കോഓർഡിനേറ്റർ അനുപ് എന്നിവർ പങ്കെടുത്തു.ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ആദിയയ്ക്ക് ദേശീയ മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ജില്ലയിലെ മികച്ച കുട്ടി കർഷകയ്ക്കുള്ള അവാർഡും,സ്‌കൂളിലെ കൃഷിപാഠം ക്ലബിന് ജില്ലയിലെ മികച്ച കൃഷിപാഠം ക്ലബിനുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു.