തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷകസംഘടനയായി പാളയം അശോകന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് (ഐ.എൻ.വി.വി.സി) സംഘടനയെ കെ.പി.സി.സി പ്രഖ്യാപിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന പ്രഥമയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പാളയം അശോകൻ അദ്ധ്യക്ഷത വഹിച്ചു. എ.എം ഷമീർഖാൻ, ഷാനവാസ് പെരിങ്ങമ്മല, സണ്ണി കുരുവിള, ജോയിസ് ജോസഫ്,ഫറൂഖ്, സതീശൻ, ഗഫൂർ, ഫൈസൽ തുടങ്ങി 14 ജില്ലാ പ്രസിഡന്റുമാരെ യോഗത്തിൽ തിരഞ്ഞെടുത്തു. ജില്ലാ ഭാരവാഹികളായ ഷാജി കുര്യാത്തി, സന്തോഷ്, വേണുഗോപാലകൃഷ്ണൻ, സുഭാഷ്, ശ്രീലാൽ, സോണി, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സതികുമാരി തുടങ്ങിയവർ പങ്കെടുത്തു.