മലയിൻകീഴ് : പ്രായ ഭേദമന്യേ ജനശ്രദ്ധ ആകർഷിച്ച് മുന്നേറുന്ന കലാ,കായിക മാമാങ്കമായ ജില്ലാതല കേരളോത്സവം ഇന്ന് സമാപിക്കും. സമാപനത്തോടനുബന്ധിച്ചൊരുക്കുന്ന വർണാഭമായ ഘോഷയാത്ര ഇന്ന് വൈകിട്ട് നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നിന്നും ആരംഭിച്ച് ഒന്നാമത്തെ വേദിയായ ലെനിൻ രാജേന്ദ്രൻ നഗറിൽ എത്തിച്ചേരും. മന്ത്രി വി.ശിവൻകുട്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ജി.സ്റ്റീഫൻ എം.എൽ.എ സമ്മാന വിതരണം നിർവഹിക്കും.കൊവിഡിന് ശേഷം നടക്കുന്ന കേരളോത്സവത്തിന് പഴയകാല പ്രൗഢിയും പകിട്ടും മടങ്ങി വരുന്നതിന് മത്സര വേദികൾ സാക്ഷിയായിരുന്നു.
മത്സരഫലങ്ങൾ: കവിതാരചന-I.സുധീഷ്ചന്ദ്രൻ.സി(നെടുമങ്ങാട് ബ്ലോക്ക്),II.രാകേഷ്.ആർ(വാമനപുരം ബ്ലോക്ക്),III.ആർഷ(വെള്ളനാട് ബ്ലോക്ക്). മാപ്പിളപ്പാട്ട് : I.ഹരിനാരായണൻ(പാറശാല ബ്ലോക്ക്),II.അമൽജ്യോതി(നേമം ബ്ലോക്ക്), II രേവതിനാഥ്.എസ്.എസ്(നെടുമങ്ങാട് ബ്ലോക്ക്),III.ഗൗരിനന്ദൻ(കിളിമാനൂർ ബ്ലോക്ക്), III.ദക്ഷിണ.എസ്(ചിറയിൻകീഴ് ബ്ലോക്ക്).ചിത്ര രചന: I.അഖിൽ കെ.ബി(വാമനപുരം ബ്ലോക്ക്),II.മുഹമ്മദ് ഫഹീം(പോത്തൻകോട് ബ്ലോക്ക്),III.മുഹമ്മദ് ഫാരിസ് എം.ജെ(കിളിമാനൂർ ബ്ലോക്ക്) കാർട്ടൂൺ: I.മുഹമ്മദ് ഫഹീം(പോത്തൻകോട് ബ്ലോക്ക്),II.അഖിൽ കെ.ബി(വാമനപുരം ബ്ലോക്ക്),III.ആശ.ടി(പാറശാല ബ്ലോക്ക്).ലളിത ഗാനം (പെൺ): I.സുധ.എൽ.ആർ(വാമനപുരം ബ്ലോക്ക്),II.ദേവനന്ദ എ(നെടുമങ്ങാട് മുനിസിപ്പാലിറ്റി),II.ഭാഗ്യലക്ഷ്മി എസ്(വർക്കല മുനിസിപ്പാലിറ്റി),III.അമൃത ജയകുമാർ(വെള്ളനാട് ബ്ലോക്ക്).കോൽക്കളി:I.വർക്കല ബ്ലോക്ക്.കേരള നടനം:1.അമൃത.എം(നെടുമങ്ങാട് ബ്ലോക്ക്),2.അനൂപ്.എം(ചിറയിൻകീഴ് ബ്ലോക്ക്)3.സനീഷരാജ്(അതിയന്നൂർ ബ്ലോക്ക്).മാർഗ്ഗംകളി: I.നെടുമങ്ങാട് ബ്ലോക്ക്.തിരുവാതിര: I.നെടുമങ്ങാട് ബ്ലോക്ക്,II.പോത്തൻകോട് ബ്ലോക്ക്,II നേമം ബ്ലോക്ക്,III പാറശാല ബ്ലോക്ക് III.നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി.ഫുട്ബാൾ: I.തിരുവനന്തപുരം കോർപ്പറേഷൻ,II.പോത്തൻകോട് ബ്ലോക്ക്.ഒപ്പന:I.പോത്തൻകോട് ബ്ലോക്ക്,II.വാമനപുരം ബ്ലോക്ക്,II നേമം ബ്ലോക്ക്. കുച്ചുപ്പുടി:I.അനൂപ് എം.എസ്.ചിറയിൻകീഴ് ബ്ലോക്ക്,II.ശ്രീലക്ഷ്മി നേമം ബ്ലോക്ക്,III ഷഹനാസ് എസ്.എച്ച്,വെള്ളനാട് ബ്ലോക്ക്.വയലിൻ ഈസ്റ്റേൺ; 1. നിഥിൻരാജ്.വി.നേമം ബ്ലോക്ക്,2.നന്ദു.യു.വെള്ളനാട് ബ്ലോക്ക്.വയലിൻ വെസ്റ്റേൺ:1. നിഥിൻരാജ് വി,നേമം ബ്ലോക്ക്.2.നന്ദു.യു.വെള്ളനാട് ബ്ലോക്ക്.തബല: 1.ഗൗതം,വാമനപുരം ബ്ലോക്ക്,2.നിഥിൻരാജ്.വി.നേമം ബ്ലോക്ക്.