thakk

നെടുമങ്ങാട്: കാൻസർ ബാധിച്ച് അമ്മ മരിച്ചതോടെ ദുരിതത്തിലായ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ സ്നേഹമായ കുട്ടിക്ക് ഒരു വീട് എന്ന പദ്ധതിയുടെ ഭാഗമായി വീട് വച്ച് നൽകി അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ. 9 മാസം മുൻപ് അരുവിക്കര പഞ്ചായത്തിലെ വെമ്പന്നൂർ കൂന്തൻപാറമേലെ പുത്തൻവീട്ടിൽ സുനിലിന്റെ ഭാര്യ രജനി (34) കാൻസർ ബാധിച്ച് മരിച്ചതോടെയാണ് കിടപ്പാടം ഇല്ലാതായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ക്രിസ്റ്റീനയ്ക്കും ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ടീനയ്ക്കും കെ.എസ്.ടി.എ വീട് വച്ച് നൽകിയത്.പിതാവ് കൂലിപ്പണിക്കാരനാണ്.കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഉപജില്ലാ കമ്മിറ്റി കുട്ടികളുടെ അമ്മൂമ്മയുടെ പേരിലുളള 3 സെന്റ് സ്ഥലം കുട്ടികളുടെ പേരിലേക്ക് മാറ്റി, 8.30 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നിർമ്മിച്ചത്.സ്റ്റീഫൻ എം.എൽ.എ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്തു.കെ.സുനിൽകുമാർ,പ്രവീൺകുമാർ,സംഘടനാ നേതാക്കളായ കെ.എൽ.പ്രകാശ്,എം.എസ്.സതീഷ്,വി.ആർ.പ്രവീൺകുമാർ,റാണിചിത്ര,കെ.സുനിൽകുമാർ വാർഡ് മെമ്പർ ഷജിത തുടങ്ങിയവർ പങ്കെടുത്തു.